കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി സ്ഥാനം രാജിവെച്ച ജയന്തി നടരാജനാണ് ഈ ആഴ്ചയിലെ വാര്‍ത്തയിലെ സ്ത്രീ. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കസ്തൂരി രംഗന്-ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ വന്‍ തോതില്‍ ചര്‍ച്ചാ വിഷയമാകുന്ന സാഹചര്യത്തിലാണ് ജയന്തി നടരാജന് രാജിവെയ്ക്കുന്നത്. വരുന്ന ലോക്സസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജയന്തിയുടെ രാജിയെന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം.
എന്നാല്‍ ആറന്മുളയിലെ വിവാദമായ വിമാനത്താവള പദ്ധതിക്ക് അനുമതി നല്കാന് വൈകിയതിലുണ്ടായ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അതൃപ്തിയാണ് ജയന്തി നടരാജന്റെ രാജിയില്‍ കലാശിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. ആറന്മുളയിലെ വിമാനത്താവള പദ്ധതിക്ക് വനംപരിസ്ഥിതി മന്ത്രാലയം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചത് കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ അതൃപ്തിക്കു കാരണമായിരുന്നു. നിരവധി തവണ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടും പാരിസ്ഥിതികാനുമതി നല്കാന് ജയന്തി നടരാജന് തയ്യാറായിരുന്നില്ല. തുര്‍ന്നാണ് ജയന്തി രാജി വയ്ക്കുന്നതും.
ജയന്തിയുടെ രാജി ആറന്മുള വിഷയത്താലാണെന്ന സംശയം ബലപ്പെടുത്തുന്ന രീതിയിലായിരുന്നു രാഹുല്‍ഗാന്ധിയുടെ ഫിക്കി പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ പരാമര്‍ശങ്ങളും. 1986ലാണ് ജയന്തി നടരാജന് രാജ്യസഭയിലേക്ക് ആദ്യമായി തെരെഞ്ഞടുക്കപ്പെട്ടത്. പിന്നീട് 1997ല്‍ കല്‍ക്കരി, ദേശീയ വ്യോമയാനം, പാര്‍ലമെന്ററി കാര്യം ചുമതലയുള്ള മന്ത്രിയായി പ്രവര്‍ത്തിച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തയായ ഇവര്‍ പിന്നീട് പാര്‍ട്ടി വക്താവായി പ്രവര്‍ത്തിച്ചു. 2011ല്‍ ജയറാം രമേശ് രാജി വെച്ച ഒഴിവിലാണ് ജയനന്തി നടരാജന് വനം പരിസ്ഥിതി മന്ത്രിയാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: