ബൈറൂട്ട്: ലബനാന് തലസ്ഥാനമായ ബൈറൂട്ടില്‍ ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മുന്‍ ധനകാര്യ മന്ത്രി ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. അക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
മധ്യ ബൈറൂട്ടില്‍ പാര്‍ലമെന്റും സര്‍ക്കാര്‍ കാര്യാലയങ്ങളും സ്ഥിതി ചെയ്യുന്നിടത്താണ് കാര്‍ ബോംബ് സ്ഫോടനം നടന്നത്.
പാര്‍ലമെന്റിന് സമീപത്ത് വച്ച് ഛതായുടെ കാറിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനൈ പിന്തുണയ്ക്കുന്ന ഷിയാ ഹിസ്ബുള്‍ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.
ഹിസബുള്‍ ഭീകരരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കാറുള്ള ഛതാ അവരുടെ കണ്ണിലെ കരടായിരുന്നു. ഇപ്പോള്‍ കൊല്ലപ്പെട്ട മുഹമ്മദ് ചത്താഹ് സുന്നി വിഭാഗക്കാരനാണ്. 2011ല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം മുന്‍ പ്രധാനമന്ത്രി സഅദ് ഹരീരിയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു അദ്ദേഹം.
നേരത്തെ അയല്‍ രാജ്യമായ സിറിയയിലെ പ്രതിസന്ധി രൂക്ഷമായത് ലബനനിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറച്ചിരുന്നു. സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങളും ഒരു ഹോട്ടലും തകര്‍ന്നു. സമീപത്ത് നിറുത്തിയിട്ടിരുന്ന കാറുകള്‍ക്കും തീപിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: