ന്യൂദല്‍ഹി: 2012-13 സീസണിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനുള്ള പോളി ഉമ്രിഗര്‍ അവാര്‍ഡ് ഓഫ് സ്പിന്‍ വിസ്മയം ആര്. അശ്വിന്.
എട്ട് ടെസ്റ്റുകളില്‍ നിന്ന് 43 വിക്കറ്റുകളും രണ്ട് അര്‍ധ ശതകങ്ങളടക്കം 263 റണ്‍സുകളും നേടിയ പ്രകടനമാണ് അശ്വിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
18 ഏകദിനങ്ങളില്‍ 24 ഇരകളെ കണ്ടെത്താനും അശ്വിന് കഴിഞ്ഞിരുന്നു. ജനുവരി 11ന് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ ബിസിസിഐ അവാര്‍ഡ് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: