ഡര്ബന്: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓള് റൗണ്ടര്‍മാരിലൊരാളായ ജാക്വസ് കാലിസ് ടെസ്റ്റില്‍ നിന്നു വിരമിക്കുന്നു.
ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റോടെ പാഡ് അഴിക്കാനാണ് ദക്ഷിണാഫ്രിയ്ക്കന്‍ താരത്തിന്റെ തീരുമാനം. ഇതോടെ കാലിസിന്റെ പതിനെട്ടു വര്‍ഷം നീണ്ട കരിയറിന് വിരാമമാകും.
ദക്ഷിണാഫ്രിയ്ക്കന്‍ ടീമിന്റെ ഭാഗമാകുകയെന്നത് അമൂല്യഭാഗ്യവും ബഹുമതിയുമാണ്. കളിയുടെ എല്ലാ നിമിഷങ്ങളും ആസ്വദിച്ചു. ടെസ്റ്റ് കുപ്പായം ഉപേക്ഷിക്കാന്‍ ഇതാണു പറ്റിയ സമയം, കാലിസ് പറഞ്ഞു. ഇതിനെ വിടപറയലായി കരുതുന്നില്ല. 2015ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിക്കുകയെന്ന മോഹം തന്നെ മുന്നോട്ടു നയിക്കുമെന്നും കാലിസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: