ചെന്നൈ: നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ ജാന്‍കോ ടിപ്സറെവിക്ക് ചെന്നൈ ഓപ്പണില്‍ നിന്നു പിന്മാറി. കാല്‍പ്പാദത്തിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണിത്. ഒക്ടോബറില്‍ വലന്‍സിയ ഓപ്പണിനിടെയാണ് ടിപ്സറെവിക്കിന് പരിക്കേറ്റത്.
പിന്നീട് ചെക്ക് റിപ്പബ്ലിക്കുമായുള്ള ഡേവിസ് കപ്പ് ഫൈനലിലും താരം കളിച്ചിരുന്നില്ല. സ്ഥിരം സാന്നിധ്യമായ ടിപ്സറവിക്കിന്റെ അഭാവം ടൂര്‍ണമെന്റിന്റെ മാറ്റു കുറയ്ക്കുമെന്നു വിലയിരുത്തപ്പെടുന്നു. ഡിസംബര്‍ 30 മുതല്‍ ജനുവരി അഞ്ചുവരെയാണ് ചെന്നൈ ഓപ്പണ്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: