മോസ്കോ: മുന്‍ ലോക മൂന്നാംനമ്പര്‍ റഷ്യയുടെ നാദിയ പെട്രോവ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കില്ല. അമ്മയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
പെട്രോവയുടെ അമ്മ നഡേഷ ഇല്ലിന്യ ഡിസംബര്‍ ഏഴിനാണ് കാറപകടത്തില്‍ മരിച്ചത്. കായികതാരം കൂടിയായ ഇല്ലിന്യ 1976ലെ മോണ്ട്രിയല് ഒളിംപിക്സിലെ 400 മീറ്റര്‍ റിലേയില്‍ വെങ്കലം നേടിയ റഷ്യന്‍ ടീമിലെ അംഗമായിരുന്നു. മറ്റൊരു റഷ്യന്‍ താരം മരിയ കിരിലെങ്കോയും പരിക്കിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നു പിന്മാറിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ലോക റാങ്കില്‍ 108-ാ മതുള്ള ബള്‍ഗേറിയന്‍ പ്രതിനിധി സ്വെറ്റാന പിരങ്കോയ്ക്ക് ഗ്രാന്‍ഡ് സ്ലാം കളിക്കാന്‍ അവസരം ഒരുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: