ഇസ്ലാമാബാദ്: തനിക്കേര്‍പ്പെടുത്തിയിരിക്കുന്ന വിദേശയാത്രാ വിലക്ക് നീക്കണമെന്ന മുന്‍ പാക്കിസ്ഥാന് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ആവശ്യം കോടതി തള്ളി. അധികാര പരിധിയില്‍പ്പെട്ട കാര്യമല്ലെന്ന് വിലയിരുത്തിയാണ് സിന്ധ് ഹൈക്കോടതിയുടെ നടപടി. വിഷയം സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാനും കോടതി മുഷറഫിനോട് നിര്‍ദേശിച്ചു.
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് മുഷറഫിന് പാക് ആഭ്യന്തര മന്ത്രാലയം വിദേശയാത്ര നിരോധനം ഏര്‍പ്പെടുത്തിയത്. കേസുകളില്‍ മുഷറഫിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍, ദുബായിയില്‍ രോഗാവസ്ഥയില്‍ കഴിയുന്ന 95 കാരിയായ അമ്മയെ പരിചരിക്കുന്നതിലേക്കായി യാത്രാ വിലക്ക് നീക്കണമെന്ന് മുഷറഫ് ആവശ്യപ്പെടുകയായിരുന്നു. 1999ല്‍ നവാസ് ഷെരീഫ് സര്‍ക്കാരിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി അധികാരം പിടിച്ചെടുത്തശേഷം കൈക്കൊണ്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് മുഷറഫിനെ കുടുക്കിലാക്കിയത്. ഭരണഘടന മരവിപ്പിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജഡ്ജിമാരെ തടവിലിടുകയും ചെയ്തതിന് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. ബലൂചിസ്ഥാന്‍ നേതാവ് അക്ബര്‍ ബുക്തി വധക്കേസിലും മുഷറഫ് പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: