ബാഴ്സലോണ: സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സക്ക് തകര്‍പ്പന്‍ വിജയം. ലീഗില്‍ എട്ടാം സ്ഥാനത്തുള്ള ഗറ്റാഫെക്കെതിരായ പോരാട്ടത്തില്‍ ആദ്യ 14 മിനിറ്റിനിടെ വഴങ്ങിയ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷം അഞ്ചെണ്ണം അടിച്ചാണ് ബാഴ്സ ഗംഭീര വിജയം സ്വന്തമാക്കിയത്. മെസ്സിയുടെയും നെയ്മറുടെയും അഭാവത്തില്‍ പെഡ്രോ റോഡ്രിഗസിന്റെ ഹാട്രിക്കും ഫാബ്രിഗസിന്റെ ഇരട്ട ഗോളുകളുമാണ് ബാഴ്സക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. മറ്റൊരു മത്സരത്തില്‍ കരുത്തരായ റയല്‍ മാഡ്രിഡ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വലന്‍സിയയെയും കീഴടക്കി.
ബാഴ്സക്കെതിരായ പോരാട്ടത്തിന്റെ പത്താം മിനിറ്റില്‍ എസ്കുഡെരോയിലൂടെയാണ് ഗെറ്റാഫെ ആദ്യം ലീഡ് നേടിയത്. പതിനാലാം മിനിറ്റില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ലോപ്പസ് ലീഡുയര്‍ത്തി ബാഴ്സയെ ഞെട്ടിച്ചു. പരിക്ക്മൂലം മെസ്സിയും സസ്പെന്ഷന് മൂലം നെയ്മറും വിട്ടുനിന്ന മത്സരത്തില്‍ ബാഴ്സ ഒരു അട്ടിമറി ഭയന്ന് കഴിയുമ്പോഴായിരുന്നു പെഡ്രോയുടെ ഗോള്‍വര്‍ഷം. ഒമ്പത് മിനിറ്റിനിടെ മൂന്ന് തവണയാണ് പെഡ്രോ ഗറ്റാഫെ വല കുലുക്കിയത്. 34-ാം മിനിറ്റില്‍ ഫാബ്രിഗസിന്റെ കൃത്യതയാര്‍ന്ന പാസില്‍ നിന്നായിരുന്നു പെഡ്രോ ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചത്. 41-ാം മിനിറ്റില്‍ ആന്ദ്രെ ഇനിയേസ്റ്റയുടെ പാസില്‍ നിന്ന് സമനില നേടിയ പെഡ്രോ 43-ാം മിനിറ്റില്‍ ബാഴ്സയെ മുന്നിലെത്തിച്ചു. ആല്‍ബ ഒരുക്കിക്കൊടുത്ത അവസരത്തില്‍ നിന്നാണ് പെഡ്രോ തന്റെ ഹാട്രിക്കും ബാഴ്സയുടെ മൂന്നാം ഗോളും സ്വന്തമാക്കിയത്. പിന്നീട് 68-ാം മിനിറ്റില്‍ ബാഴ്സ നാലാം ഗോളും സ്വന്തമാക്കി. ബുക്കസ്ക്കെറ്റ്സുമായി നടത്തിയ നീക്കത്തിനൊടുവില്‍ പെഡ്രോ നല്കിയ ക്രോസില്‍ നിന്നാണ് ഫാബ്രിഗാസ് ബാഴ്സയുടെ ലീഡുയര്‍ത്തി. 72-ാം മിനിറ്റില്‍ ഗറ്റാഫെ മിഡ്ഫീല്‍ഡര്‍ ബോര്‍യ ഫെര്‍ണാണ്ടസ് പെഡ്രോയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഫാബ്രിഗസ് പട്ടിക തികച്ചു.
മറ്റൊരു മത്സരത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് റയല്‍ മാഡ്രിഡ് എവേ മത്സരത്തില്‍ വലന്‍സിയയുടെ വെല്ലുവിളി മറികടന്നത്. പകരക്കാരന് ജീസ് റോഡ്രിഗസ് 82-ാം മിനിറ്റില്‍ നേടിയ ഗോളാണ് റയലിന് വിജയം സമ്മാനിച്ചത്.സൂപ്പര്‍താരം ഗരത്ത് ബെയ്ലിനെ കൂടാതെ കളിച്ച റയല്‍ മാഡ്രിഡ് 28-ാം മിനിറ്റില്‍ ലീഡ് നേടി. ബെയ്ലിന്റെ പകരമായി ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച അര്‍ജന്റീനന്‍ പ്ലേ മേക്കര്‍ ഏഞ്ചല്‍ ഡി മരിയയാണ് റയലിനെ ആദ്യം മുന്നിലെത്തിച്ചത്. മാഴ്സലോയുടെ പാസില്‍ നിന്നാണ് ഡി മരിയ ഗോള്‍ നേടിയത്. എന്നാല്‍ 34-ാം മിനിറ്റില്‍ പാബ്ലൊ പിതാറ്റി ഹെഡ്ഡറിലൂടൈ വലെന്‍സിയയെ ഒപ്പമെത്തിച്ചു. ആറ് മിനിറ്റിനുശേഷം സൂപ്പര്‍ താരം റൊണാള്‍ഡോ വീണ്ടും റയലിനെ മുന്നില്ച്ചു. ഡി മരിയ നല്കിയ ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെയാണ് ക്രിസ്റ്റ്യാനോ വലയിലെത്തിച്ചത്. പിന്നീട് 62-ാം മിനിറ്റില്‍ ജെറമി മാത്യു വീണ്ടും വലെന്സിയെ ഒപ്പമെത്തിച്ചു. ഇതിനുശേഷമായിരുന്നു 82-ാം മിനിറ്റില്‍ സ്പാനിഷ് താരം ജീസ് റോഡ്രിഗസിന്റെ വിജയഗോള്‍.
മറ്റു മത്സരങ്ങളില്‍ എസ്പാനിയോള്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അത്ലറ്റിക് ബില്‍ബാവോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയോ വയ്യക്കാനോയെയും പരാജയപ്പെടുത്തിയപ്പോള്‍ തരംതാഴ്ത്തല്‍ ഭീഷണിയില്‍ കഴിയുന്ന ഒസാസുന സെല്‍റ്റ വിഗോയെ 1-1ന് സമനിലയില്‍ തളച്ചു.
ഗറ്റാഫെക്കെതിരായ തകര്‍പ്പന്‍ വിജയത്തോടെ ബാഴ്സലോണ ലീഗില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 17 കളികളില്‍ നിന്ന് 46 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്. അത്ലറ്റിക്കോക്കും 46 പോയിന്റുണ്ടെങ്കിലും ഗോള്ശരാരിയില് ബാഴ്സയാണ് മുന്നില്‍. 17 കളികളില്‍ നിന്ന് 41 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: