മൂവാറ്റുപുഴ: സര്. അഷുതോഷ് മുഖര്‍ജി അഖിലേന്ത്യാ ഇന്റര്‍ യൂണിവേഴ്സിറ്റി ഫുട്ബോള്‍ ചാമ്പ്യഷിപ്പിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ നടക്കുന്ന യൂണിവേഴ്സിറ്റി ദക്ഷിണമേഖലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ എംജി യൂണിവേഴ്സിറ്റിക്കും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കും വിജയം. വിജയത്തോടെ 26 മുതല്‍ നിര്‍മ്മലാ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് ഇരു ടീമുകളും യോഗ്യത നേടി. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മദ്രാസ് യൂണിവേഴ്സിറ്റിയേയും കാലിക്കറ്റ് സര്‍വ്വകലാശാല ഏകപക്ഷീയമായ ഒരു ഗോളിന് എസ്ആര്‍എം യൂണിവേഴ്സിറ്റിയേയുമാണ് പരാജയപ്പെടുത്തിയത്. അണ്ണാമലൈ, ചെന്നൈ സര്‍വ്വകലാശാലകളും ക്വാര്‍ട്ടറില്‍ വിജയം നേടി യോഗ്യത ഉറപ്പാക്കി. അണ്ണാമലൈ സര്‍വ്വകലാശാല സൗത്ത് സോണ്‍ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള ലീഗ് മത്സരങ്ങള്‍ ഇന്ന് പൂര്‍ത്തിയാവും. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കണ്ണൂര്‍ യൂണിവേഴ്സിറ്റിയേയും വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അണ്ണാ യൂണിവേഴ്സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കേരള യൂണിവേഴ്സിറ്റിയേയും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: