ഗോവ: രഞ്ജി ട്രോഫി ഗ്രൂപ് സിയിലെ മത്സരത്തില്‍ കേരളം ഗോവക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 273 റണ്‍സിനെതിരെ ഗോവ ഒന്നാം ഇന്നിംഗ്സില്‍ 242 റണ്‍സിന് ഓള് ഔട്ടായി. 82 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ എന്‍. നിയാസിന്റെ തകര്‍പ്പന്‍ ബോളിംഗാണ് കേരളത്തിന് 31 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. രോഹന് പ്രേം രണ്ടും ജഗദീഷ്, പ്രശാന്ത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
സാഗുന്‍ കാമത്തും (96), ഓപ്പണര്‍ ദേശായി എന്നിവര്‍ മാത്രമാണ് ഗോവന്‍ നിരയില്‍ മികച്ച പ്രകടനം നടത്തിയത്. വിക്കറ്റ് പോകാതെ 11 റണ്‍സ് എന്ന നിലയിലാണ് ഗോവ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. സ്കോര്‍ 15-ല്‍ നില്‍ക്കേ ഓപ്പണര്‍ അസ്നോദ്കറിനെ നഷ്ടമായ ഗോവക്ക് വേണ്ടി രണ്ടാം വിക്കറ്റില്‍ എ.എസ്.ദേശായിയും (49) സഗുണ്‍ കമ്മത്തും (96) മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍ സ്കോര്‍ 132 ല്‍ വച്ച് ദേശായി പുറത്തായതിനു പിന്നാലെ ഗോവന്‍ ബാറ്റിങ് നിര തകര്‍ന്നു. ഒരു ഘട്ടത്തില്‍ എട്ടിന് 197 എന്ന നിലയിലായിരുന്നു അവര്‍. പിന്നീട് വാലറ്റക്കാര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് സ്കോര്‍ 242-ല്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: