ജോഹന്നാസ്ബര്‍ഗ്ഗ്: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിക്കാനാവാത്തതില്‍ ഭയമില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത്.
ഞായറാഴ്ച്ച നടന്ന ടെസ്റ്റ് മത്സരം ആവേശകരമായ സമനിലയിലാണ് അവസാനിച്ചത്. വെറും എട്ട് റണ്‍സിന്റെ വ്യത്യാസത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് സമനിലയില്‍ തൃപ്തിപെടേണ്ടി വന്നത്. ഡിസംബര്‍ 26നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.
ഭയമാണ് വിജയം നഷ്ടപ്പെടുത്തിയതെന്ന് ചിന്തിക്കുന്നില്ല. ബാറ്റിംഗിന്റെ തുടക്കത്തില്‍ ഇത്രയും റണ്‍സില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് പോലും വിചാരിച്ചില്ല.
വിക്കറ്റ് നഷ്ടപ്പെടുത്താതെ മത്സരം രക്ഷിക്കുകയെന്നത് മാത്രമായിരുന്നു ചിന്തയെന്നും സ്മിത്ത് വ്യക്തമാക്കി. ഡു പ്ലസിസിന്റെ റണ്‍ ഔട്ടാണ് മത്സരത്തിന്റെ ഗതി അല്‍പ്പമെങ്കിലും മാറ്റി മറിക്കാന്‍ കാരണമായതെന്നും സ്മിത്ത് പറഞ്ഞു. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഡി പ്ലെസിസ് തന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയും ഡിവില്ല്യേഴ്സ് 18-ാം ടെസ്റ്റ് സെഞ്ചുറിയും കുറിച്ചു.
അവരുടെ വിക്കറ്റുകളാണ് ഇന്ത്യയെ തിരിച്ചു വരാന്‍ സഹായിച്ചത്. തുടര്‍ന്ന് അവസാന ഓവര്‍ വരെ നീണ്ട മത്സരം വിജയിപ്പിക്കാന്‍ വെര്നോണിന് ഞങ്ങള്‍ അവസരം നല്‍കുകയായിരുന്നു.
ഒരു പരിധി വരെ വെര്‍നോണ്‍ അത് ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടായ മെയ്ഡന്‍ ബോളുകളാണ് വിജയം എത്തിപ്പിടിക്കുന്നതില്‍ വിഷമം സൃഷ്ടിച്ചതെന്നും സമിത്ത് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: