ന്യൂദല്‍ഹി: മനുഷ്യക്കടത്ത് തടയാന്‍ പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് ദേശീയ വനിതാ കമ്മീഷന്. മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദേശീയതലത്തില്‍ സമിതി രൂപീകരിക്കണമെന്നും ആഭ്യന്തരതൊഴില്‍ മന്ത്രാലയങ്ങളോട് വനിത കമ്മീഷന് ശുപാര്‍ശ ചെയ്തു.
പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത മനഷ്യക്കടത്ത് കേസുകള്‍ അന്വേഷിക്കാന്‍ കമ്മീഷന് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
സമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ശുപാര്‍ശ മന്ത്രാലയങ്ങള്‍ക്ക് സമര്‍പ്പിച്ചത്. ഐക്യാഷ്ട്രസഭയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കണം നിയമം.
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്കാന് നിയമത്തില്‍ വ്യവസ്ഥ ചെയ്യണം. രാജ്യത്തിന് പുറത്തുള്ള മനുഷ്യക്കടത്തും നിയമത്തിന്റെ പരിധിയില്‍ വരുത്തണമെന്ന് കമ്മീഷന് നിര്‍ദേശിക്കുന്നു.
വീട്ടുജോലിക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ദേശീയനയം രൂപീകരിക്കണമെന്നും തൊഴില്‍ മന്ത്രാലയത്തോട് കമ്മീഷന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2009ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: