മുംബൈ: മാറി മാറി ഭരിച്ചു വന്ന കോണ്ംഗ്രസ് സര്‍ക്കാരുകള്‍ ഇന്ത്യയെ നാശത്തിലേക്ക് തള്ളി വിട്ടെന്ന് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യ ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ കോണ്‍ഗ്രസാണെന്നും എത്രയും വേഗം അവര്‍ ഇന്ത്യ വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂമിശാസ്ത്രപരമോ ചരിത്രപരമോ ആയ പ്രശ്നങ്ങളല്ല ഇന്ത്യയുടെ മൂല കാരണമെന്നും അതെല്ലാം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സൃഷ്ടിച്ചതാണെന്നും അദ്ദേഹം തുറന്നടിച്ചു.
അതുകൊണ്ട് തന്നെ ഇന്ത്യ കോണ്‍ഗ്രസില്‍ നിന്നും മോചനം ആഗ്രഹിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തില്‍ ചുരങ്ങിയ കാലയളവിനിടയില്‍ 14 മുഖ്യമന്ത്രിമാരാണുണ്ടായത്. എന്നാല്‍ മഹാരാഷ്ട്രയില്‍ 26 പേരും. എന്തു തരത്തിലുള്ള രാഷ്ട്രീയമാണിതെന്നും മോദി ചോദിച്ചു.
ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് കോണ്‍ഗ്രസ് നയം. വോട്ടു ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാനാവില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: