വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജയായ അമേരിക്കക്കാരിഅറ്റോര്ണി നന്ദിതാ ബെറിയെ ടെക്സാസിന്റെ സ്റ്റേറ്റ് സെക്രട്ടറിയായി ടെക് സാസ് ഗവര്‍ണര്‍ റിക്കി പെറി നിയമിച്ചു. ഇതാദ്യമാണ് ഒരു ഇന്ത്യന്‍ വംശജയായ അമേരിക്കക്കാരി ഈ ഉയര്‍ന്ന പദവിയിലെത്തുന്നത്.
ജനുവരി ഏഴിനാണ് ബെറി ഔദ്യോഗിക സ്ഥാനം ഏറ്റെടുക്കുക. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എന്നീ പദവികളിലാണ് ബെറി സേവനമനുഷ്ഠിക്കേണ്ടിവരിക. ടെക്സാസിനുവേണ്ടി സമര്‍പ്പിതമായ കഠിനാധ്വാനം നന്ദിതാ ബെറി സാധ്യമാക്കുമെന്ന് പെറി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: