ലണ്ടന്‍: സൂപ്പര്‍താരം ഉറുഗ്വെയുടെ ലൂയി സുവാരസുമായുള്ള കരാര്‍ ലിവര്‍പൂളുമായി 2020വരെ നീട്ടി. നാലരവര്‍ഷത്തെ കരാറാണ് താരവുമായി ലിവാര്‍പൂള്‍ ഒപ്പിട്ടത്. 2011-ല്‍ ലിവര്‍പൂളില്‍ ചേര്‍ന്ന സുവാരസിന്റെ നിലവിലെ കരാര്‍ 2015-ല്‍ അവസാനിക്കേണ്ടതായിരുന്നു. പുതിയ കരാര്‍ അനുസരിച്ച് സുവാരസിന് അടുത്ത സീസണ് മുതല്‍ ആഴ്ചയില്‍ രണ്ട് ലക്ഷം പൗണ്ട് വീതം പ്രതിഫലം ലഭിക്കും.
ക്ലബുമായി ദീര്‍ഘകാല കരാര്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് സുവാരസ് പറഞ്ഞു. ടീമും ആരാധകരും എനിക്ക് വലിയ പിന്തുണയാണ് ഈ കാലമത്രയും നല്‍കിയത്. തിരിച്ചടികളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും തിരിച്ചുവരാന്‍ എനിക്കു കരുത്ത് നല്‍കിയത് ഈ പിന്തുണയാണ്. വരുംവര്‍ഷങ്ങളില്‍ ടീമിന് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷസുവാരസ് പറഞ്ഞു.
2011 ജനവരിയില്‍ അയാക്സ് ആംസ്റ്റര്‍ഡാമില്‍ നിന്ന് 22.8 ദശലക്ഷം പൗണ്ടിന് ലിവര്‍പൂളിലെത്തിയ സുവരസ് ഈ സീസണില്‍ ഇതുവരെയായി 11 മത്സരങ്ങളില്‍ നിന്ന് 17 ഗോളുകള്‍ നേടിയിട്ടുണ്ട്.
2012 ഡിസംബറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പാട്രിക് എവ്റയെ വംശീയമായി അധിക്ഷേപിച്ചതിന് ഫുട്ബോള്‍ അസോസിയേഷന് സുവാരസിനെ എട്ട് മത്സരങ്ങളില്‍ നിന്ന് വിലക്കുകയും 40,000 പൗണ്ട് പിഴ ചുമത്തുകയും ചെയ്തു. ഈ വര്‍ഷം ഏപ്രില്‍ 21ന് ചെല്‍സിയുടെ പ്രതിരോധനിരതാരം ബ്രാനിസ്ലാവ് ഇവാനോവിച്ചിനെ കടിച്ചതിന് വീണ്ടും പത്ത് മത്സരങ്ങളില്‍ വിലക്ക് നേരിടേണ്ടിവന്നു. വിലക്കിനുശേഷം ഇക്കഴിഞ്ഞ സെപ്തംബറില്‍ മാഞ്ചസ്റ്ററിനെതിരായ മത്സരത്തിലാണ് സുവാരസ് തിരിച്ചുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: