മീനങ്ങാടി (വയനാട്): സംസ്ഥാന ക്ലബ്ബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് ബിയിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് രാത്രി ഏഴിന് തിരുവനന്തപുരം ടൈറ്റാനിയം കൊച്ചി സെന്‍ട്രല്‍ എക്സൈസിനെ നേരിടും. പ്രീ ക്വാര്‍ട്ടറില്‍ ബത്തേരി ഫ്രന്റ്ലൈനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സെന്‍ട്രല്‍ എക്സൈസ് പരാജയപ്പെടുത്തിയത്. തൃശൂര്‍ ശ്രീ കേരളവര്‍മ കോളേജിനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തുരത്തിയാണ് ടൈറ്റാനിയം ക്വാര്‍ട്ടറിലേക്കുള്ള വഴി തുറന്നത്.
കേരളവര്മയുമായുള്ള കളിയിയില്‍ സ്ട്രൈക്കര്‍ ഉസ്മാന്, മിഡ്ഫീല്‍ഡര്‍ സാബിത്, ഡിഫന്‍ഡര്‍ സയിര്ഷാ, സ്ട്രൈക്കര്‍ സമീര്‍ എന്നിവരാണ് ടൈറ്റാനിയത്തിനുവേണ്ടി സ്കോര്‍ ചെയ്തത്. സയിര്ഷാ രണ്ട് തവണ കേരളവര്‍മയുടെ വലയില്‍ പന്ത് എത്തിച്ചു. മത്സരത്തിന്റെ 16, 40, 77,83, 85 മിനിറ്റുകളിലായിരുന്നു ടൈറ്റാനിയത്തിന്റെ ഗോള്‍ നേട്ടം. മുപ്പത്തിയേഴാം മിനിറ്റില്‍ മൗസൂഫ് നൈസാനാണ് കേരളവര്‍മയുടെ ആശ്വാസഗോള്‍ നേടിയത്.
പ്രീ ക്വാട്ടറില്‍ ബത്തേരി ഫ്രന്റ്ലൈനുമായുള്ള മത്സരത്തില്‍ റൈറ്റ് വിങ്ങ്ബാക്ക് മാത്യൂസ് പൗലോസ്, ഇന്‍സൈഡ് ഫോര്‍വേഡ് പി.നൗഷാദ്, ക്യാപ്റ്റന്‍ വിനീത് ആന്റണി എന്നിവരായിരുന്നു എക്സൈസിന്റെ ഗോള്‍വേട്ടക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: