വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരുന്ന കാലത്തെ ഏറ്റവും മോശമായ വര്‍ഷമായിരുന്നു 2013 എന്ന് ബരാക്ക് ഒബാമ. 2014 അമേരിക്കയ്ക്ക് മികച്ച വര്‍ഷമായിരിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നുവെന്നും വൈറ്റ് ഹൗസില്‍ നടത്തിയ ഈ വര്‍ഷത്തെ അവസാന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
യുഎസ് ജനതയ്ക്ക് ക്രിസ്മസ് ആശംസകളര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വപ്നപദ്ധതിയായ ആരോഗ്യ രംഗം അടക്കമുള്ളവയില്‍ നേരിട്ട തിരിച്ചടികള്‍ നിരാശാജനകമായിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ വിവാദം പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു.
അടുത്തവര്‍ഷം കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്കിയ ഒബാമ കുടിയേറ്റ നിയമങ്ങള്‍ പരിഷ്കരിക്കുകയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: