വാഷിംഗ്ടണ്‍: ചൈനയിലെ പുതിയ അമേരിക്കന്‍ അംബാസഡറായി സെനറ്റര്‍ മാക്സ് ബൗകുസിനെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നാമനിര്‍ദ്ദേശം ചെയ്തു. മാക്സ് മികച്ച അംബാസഡറായിരിക്കുമെന്ന് വൈറ്റ് ഹൗസില്‍ നടന്ന വര്‍ഷാവസാന പത്ര സമ്മേളനത്തില്‍ ഒബാമ പറഞ്ഞു.
രാജ്യപുരോഗതിക്കും തൊഴില്‍ അഭിവൃദ്ധിക്കും മാക്സ് നടപടികളെടുത്തിട്ടുണ്ടെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. മൊണ്ടാന സ്റ്റേറ്റിനെ പ്രതിനിധീകരിച്ച് 1978ലാണ് മാക്സ് അമേരിക്കന്‍ സെനറ്റില്‍ അംഗമായത്. ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായിരുന്നു മാക്സ്. സെനറ്റില്‍ അംഗമാകുന്നതിന് മുമ്പ് പ്രതിനിധി സഭയില്‍ അംഗമായിരുന്നു.
എട്ട് തവണ മാക്സ് ചൈന സന്ദര്‍ശിച്ചിട്ടുള്ളതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: