ന്യൂദല്‍ഹി: ദല്‍ഹിയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ അധാര്‍മികമായി ഒന്നുമില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്. ഇത് രാഷ്ട്രീയ വിഷയമാണെന്നും ജനാഭിപ്രായം തേടാനുള്ള നടപടികള്‍ ഞായറാഴ്ച വൈകിട്ട് അവസാനിക്കുമെന്നും കെജ്രിവാള് അറിയിച്ചു.
കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചാലും ഇല്ലെങ്കിലും അധാര്‍മ്മികമായി ഒന്നുമില്ല. ജനാഭിപ്രായം തേടാന്‍ തീരുമാനിച്ചത് ഇത് രാഷ്ട്രീയവിഷയമായതുകൊണ്ടാണ്. ഭരണം നടത്തുന്ന ചന്ദ്രനില്‍ പോകുന്നത് പോലെയല്ലെന്നും മറ്റുള്ളവരേക്കാള്‍ നന്നായി ഭരണം നടത്താന്‍ കഴിയുമെന്നും അരവിന്ദ് കെജ്രിവാള് പറഞ്ഞു.
ദല്ഹീയില് ജനസഭകള്‍ വിളിച്ചുകൂട്ടിയും വീടുകള്‍ കയറിയും ജനാഭിപ്രായം തേടാനുള്ള എ.എ.പിയുടെ നടപടികള്‍ തുടരുകയാണ്. എണ്‍പത് ശതമാനത്തിലധികം സര്‍ക്കാര്‍ രൂപീകരിക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാതിരിക്കുന്നതിനുള്ള ഉത്തരവാദിത്തം ആംആദ്മി പാര്‍ട്ടിയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് നിരുപാധിക പിന്തുണ എന്ന തന്ത്രം കോണ്‍ഗ്രസ് പ്രയോഗിച്ചതെന്നും കെജ്രിവാള് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: