സിംഗപ്പൂര്‍: ലിറ്റില്‍ ഇന്ത്യ ജില്ലയിലെ കലാപവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരെ സിംഗപ്പൂര്‍ ഭരണകൂടം നാട്ടിലേക്കു മടക്കിയയ്ക്കാന്‍ ആരംഭിച്ചു. 53 പേരെയാണ് തിരികെ അയക്കുന്നത്. ഇതിനു മുന്നോടിയായി 16 പേരെ അന്വേഷണ കമ്മിറ്റി ചോദ്യം ചെയ്തു. സിംഗപ്പൂരിന്റെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും പൊതുജന സുരക്ഷയെ ഹനിച്ചെന്നുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. മടക്കി അയക്കപ്പെട്ടവര്ക്ക് മേലില്‍ സിംഗപ്പൂരില്‍ പ്രവേശിക്കാനാവില്ല.
ശക്തിവേല്‍ കുമാരവേലുവെന്ന 33 കാരനായ ഇന്ത്യന്‍ തൊഴിലാളി റോഡപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ എട്ടിനാണ് സിംഗപ്പൂരില്‍ തെരുവു യുദ്ധം അരങ്ങേറിയത്. സംഭവത്തില്‍ പോലീസുകാരടക്കം മുപ്പതോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ സിംഗപ്പൂരില്‍ നടന്ന ഏറ്റവും അക്രമാസക്തമായ കലാപമായാണ് സംഭവം കണക്കാക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: