കാസര്‍കോട്: ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള കന്നുകാലി കടത്ത് കര്‍ശനമായി നിരോധിച്ചു. കുളമ്പു രോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണിത്. കളക്ടറേറ്റില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍ ദേവിദാസിണ്റ്റെ അധ്യക്ഷതയില്‍ നടന്ന ഉദ്യോഗസ്ഥതല യോഗം കുളമ്പു രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലയില്‍ ൧൬൩ കന്നുകാലികള്‍ക്ക് കുളമ്പ് രോഗം കണ്ടെത്തി. ഇതില്‍ തൃക്കരിപ്പൂറ്‍, ബദിയഡുക്ക പഞ്ചായത്തുകളിലായി പത്ത് കന്നുകാലികള്‍ ചത്തു.ജില്ലയില്‍ ഒരു ലക്ഷത്തോളം കന്നുകാലികളാണുളളത്. കുളമ്പു രോഗം നിയന്ത്രണാധീനമാണെന്നും ഭയപ്പെടാനില്ലെന്നും മൃഗസംരക്ഷണ വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു. കുളമ്പു രോഗം നിയന്ത്രിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിണ്റ്റെ നേതൃത്വത്തില്‍ നടപടികള്‍ ശക്തമാക്കി.കന്നുകാലികള്‍ നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് കന്നുകാലികള്‍ക്ക് ൨൦൦൦൦ രൂപാ വീതം നഷ്ടപരിഹാരം നല്കി. രോഗം ബാധിച്ച് ഉല്പാദനം കുറഞ്ഞ സാഹചര്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്കി. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍ ദേവിദാസ് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നരേന്ദ്രന് നായര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജീവ്, വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ കെ ശിവരാമന്, ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ എസ് എന്‍ രാജേഷ്, ക്ഷീര വികസന വകുപ്പ് അസിസ്റ്റണ്റ്റ് ഡയറക്ടര്‍ കെ ടി രാജന്, ഡി വൈ എസ് പി (ഡി സി ആര് ബി) വി മധുസൂദനന്, മൃഗസംരക്ഷണ വകുപ്പ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.ബി ശിവനായിക്, പി ആര് ഒ ഡോ.എ മുരളീധരന്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ പി ദേവദാസ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: