ദേവയാനി ഖോബ്രഗഡ
വിസയില്‍ ക്രമക്കേട് വരുത്തിയെന്ന പേരില്‍ അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡയാണ് ഈ ആഴ്ചയിലെ വാര്‍ത്തയിലെ സ്ത്രീ. രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു നയതന്ത്ര ഉദ്യോഗസ്ഥ ആയിരുന്നിട്ടും അമേരിക്ക വേണ്ട പരിഗണന അവര്‍ക്ക് നല്‍കിയില്ല. അറസ്റ്റിന്തുടര്ന്ന് വലിയ അപമാനം നേരിടേണ്ടി വന്നു ദേവയാനിക്ക്.
മകളെ സ്കൂളിലേക്ക് അയക്കാന്‍ പോയ ദേവയാനിയെ പരസ്യമായി വിലങ്ങ് വെച്ചതും, വിവസ്ത്രയാക്കി പരിശോധന നടത്തിയതും അവകാശ ലംഘനമാണ്. ഇന്ത്യയില്‍ നിന്ന് സംഗീതാ റിച്ചാര്‍ഡ്സ് എന്ന സ്ത്രീയെ ജോലിക്കാരിയായി കൊണ്ടുപോകാന്‍ വിസാ രേഖകളില്‍ കൃതൃമം കാണിച്ചെന്നാണ് അമേരിക്കയുടെ വാദം.
ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലില്‍ രാഷ്ട്രീയ, ധനകാര്യ, വാണിജ്യ, വനിതാകാര്യ വിഭാഗങ്ങളുടെ ഡെപ്യൂട്ടി കോണ്‍സില്‍ ജനറലാണ് 39 കാരിയായ ദേവയാനി. തനിക്കെതിരായ ആരോപണങ്ങള്‍ ആദ്യം മുതല്‍ ദേവയാനി നിഷേധിച്ചിരുന്നു.
നയതന്ത്രപ്രതിനിധിക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിച്ച യു.എസ് അധികൃതരുടെ നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ദേവയാനിയുടെ അറസ്റ്റിന്തുടര്ന്നുണ്ടായ സംഭവത്തില്‍ അമേരിക്ക മാപ്പ് പറയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ വംശീയ വെറിയാണ് അറസ്റ്റിന് പിന്നിലെന്ന് ദേവയാനിയുടെ അച്ഛന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മകളോടുള്ള യുഎസ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഉപവാസത്തിനൊരുങ്ങുകയാണ് അച്ഛന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: