ന്യൂദല്‍ഹി: സ്വവര്‍ഗരതി കുറ്റകരമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്കി. ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതിയിലെ വിശാലമായ അഞ്ചംഗ വാദം കേള്‍ക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. സുപ്രീംകോടതി വിധിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.
അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഗന്‍വതിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുന: പരിശോധനാ ഹര്‍ജി സമര്‍പ്പിക്കുന്നത്. നേരത്തെ വിധിക്കെതിരെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന നേതാവ് പി ചിദംബരം എന്നിവര്‍ രംഗത്തെത്തിയിരുന്നു. വിധി നിരാശപ്പെടുത്തുന്നതാണെന്നായിരുന്നു സോണിയാഗാന്ധി അഭിപ്രായപ്പെട്ടത്. 1960 ന് മുന്‍പുള്ള കാലഘട്ടത്തിലേയ്ക്ക് ജനങ്ങളെ കൊണ്ടുപോകുന്ന വിധിയാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നായിരുന്നു ചിദംബരത്തിന്റെ അഭിപ്രായം.
കഴിഞ്ഞ ആഴ്ചയാണ് സ്വര്ഗ്ഗരതിയ്ക്ക് നിയമപിന്തുണ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. പ്രകൃതിവിരുദ്ധ ലൈംഗികത തടയാനുള്ള 377ാം വകുപ്പ് റദ്ദാക്കിക്കൊണ്ടാണ് ദല്‍ഹി ഹൈക്കോടതി സ്വവഗ്ഗരതി നിയമവിധേയമാക്കിയത്. ഈ വകുപ്പ് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: