ന്യൂദല്‍ഹി: 2006 ല്‍ ദല്‍ഹിയില്‍ മരണംവരെ നിരാഹരമിരുന്നതിന് ആത്മഹത്യാശ്രമത്തിന് കേസെടുത്ത ഇറോം ശര്‍മിളക്കെതിരെ ദല്‍ഹി കോടതി ഇന്നലെ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. ജനുവരി 30 ന് കോടതിയില്‍ ഹാജരാക്കണമെന്നാണ് വാറണ്ട്. മണിപ്പൂരിലെ പ്രത്യേക പട്ടാള നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മിള കഴിഞ്ഞ 12 വര്‍ഷമായി നിരാഹാര സമരത്തിലാണ്. 2006 ല്‍ ഇവര്‍ ഈ ആവശ്യം ഉന്നയിച്ച് ദല്‍ഹിയില്‍ സമരം നടത്തിയിരുന്നു. അന്ന് എടുത്ത കേസില്‍ ഒക്ടോബര്‍ 30 ന് ഹാജരാകാന്‍ കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ജറോം ഹാജരായില്ല. തുടര്‍ന്നാണ് പ്രൊഡക്ഷന്‍ വാറണ്ട്.
ദല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ആകാശ് ജെയിനാണ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. 2014 ജനുവരി 30 നാണ് ഹാജരാകേണ്ട ദിവസം നിശ്ചയിച്ചിരിക്കുന്നത്. മാര്‍ച്ച് നാലിന് കോടതി വിചാരണയ്ക്കിടെ 40കാരിയായ ഇറോമിനോട് നിരപരാധിത്വം അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. ജനുവരി 30 ന് ഇറോമിനെ കുറ്റക്കാരിയായി കണ്ടെത്തിയാല്‍ ഐപിസി 309-ാം വകുപ്പുപ്രകാരം ഒരുവര്‍ഷം ജയിലിലടയ്ക്കാം. 2000 മുതല്‍ നിരാഹാരം അനുഷ്ഠിക്കുന്ന ‘ഉരുക്കുവനിത’ എന്നറിയപ്പെടുന്ന ഇറോമിന് മൂക്കിലൂടെ നിര്‍ബന്ധിച്ച് ഭക്ഷണം കൊടുക്കുകയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: