സിംഗപ്പൂര്‍: സിംഗപ്പൂരില്‍ ഉണ്ടായ കലാപത്തെ തുടര്‍ന്ന് മൂന്ന് ഇന്ത്യക്കാരെ കൂടി അറസ്റ്റ് ചെയ്തു. ഇവരെ ഒരാഴ്ചത്തേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്. കുപ്പയ്യാ ചന്ദ്രശേഖര്‍ (31) പളനിവേല്‍ ദാസ് മോഹന്‍ (27) അറുമുഗം കാര്‍ത്തിക് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ ആറിന് ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന പ്രദേശത്ത് ഉണ്ടായ കലാപം സിംഗപ്പൂരിന്റെ 40 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രാഫിക് ജംഗ്ഷനില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് കലാപമായി മാറിയത്. പോലീസ് അകാരണമായി മര്‍ദ്ദനം അഴിച്ചുവിട്ടുവെന്നാണ് ഏഷ്യക്കാര്‍, പ്രത്യേകിച്ച് ഇന്ത്യക്കാര്‍ കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടുത്തെ ജനങ്ങള്‍ പറയുന്നത്. പോലീസിനെ ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണിപ്പോള് കേസ്.
ചന്ദ്രശേഖരനും ദാസ്മോഹനും പോലീസിനെ കല്ലെറിഞ്ഞുവെന്നാണ് കേസ്. കഴിഞ്ഞ ദിവസം മൂര്‍ത്തി കബില്‍ദേവ്(24) സത്യമൂര്‍ത്തി ശിവരാമന് (36) എന്നിവരെ റിമാന്റ് ചെയ്തിരുന്നു. ഇതുവരെ 28 ഇന്ത്യക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പുറമേ 52 പേരെ കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനിടയുണ്ട്. 200 ല്‍ അധികം പേര്‍ക്കെതിരെയാണ് കേസ് ചുമത്താന്‍ ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: