ഹാമില്ടണ്: ദിനേശ് രാംദിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും ചന്ദര്‍പോളിന്റെ അപരാജിത അര്ദ്ധസെഞ്ച്വറയുടെയും കരുത്തില്‍ ന്യൂസിലാന്റിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ വെസ്റ്റിന്‍ഡീസ് ഭേദപ്പെട്ട നിലയിലെത്തി. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തിട്ടുണ്ട്. 107 റണ്‍സ് നേടിയ രാംദിനും 94 റണ്‍സുമായി പുത്താകാതെ നില്ക്കുന്ന ചന്ദര്‍പോളുമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് വിന്‍ഡീസിനെ കരകയറ്റിയത്. ചന്ദര്‍പോളിനൊപ്പം റണ്ണൊന്നുമെടുക്കാതെ വിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമിയാണ് ക്രീസില്‍. ഒരുഘട്ടത്തില്‍ ഒരു വിക്കറ്റിന് 76 റണ്‍സ് എന്ന മികച്ച നിലയില്‍ നിന്ന്5ന് 86 എന്ന നിലയിലേക്ക് വിന്‍ഡീസ് കൂപ്പുകുത്തിയിരുന്നു.
നേരത്തെ ടോസ് നേടിയ കിവീസ് വിന്‍ഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണര്‍മാരായ ക്രയ്ഗ് ബ്രാത്വൈറ്റ് (45), പവല്‍ (26) എന്നിവര്‍ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. സ്കോര്‍ 41-ല്‍ എത്തിയശേഷമാണ് ഓപ്പണിംഗ് കൂട്ടുകെട്ട് വേര്‍പിരിഞ്ഞത്. തുടര്‍ന്ന് വന്ന എഡ്വേര്‍ഡ്സ് (6), മര്‍ലോണ്‍ സാമുവല്‍സ് (0), ഡിയോനരൈയ്ന് (2) എന്നിവര്‍ പെട്ടന്ന് പുറത്തായതോടെ വിന്‍ഡീസ് അഞ്ചിന് 86 എന്ന നിലയിലായി.
പിന്നീട് ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചന്ദര്‍പോളും രാംദിനും ചേര്‍ന്ന് വിന്‍ഡീസിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് 200 റണ്‍സാണ് ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ സ്കോര്‍ 286 റണ്‍സിലെത്തിയപ്പോള്‍ 148 പന്തുകളില്‍ നിന്ന് 18 ബീണ്ടറികളോടെ 107 റണ്‍സെടുത്ത രാംദിനെ വിക്കറ്റ് കീപ്പര്‍ വാറ്റ്ലിംഗിന്റെ കൈകളിലെത്തിച്ച് ആന്‍ഡേഴ്സനാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. കിവീസിന് വേണ്ടി ആന്ഴേ്സണ് മൂന്നും ടിം സൗത്തി രണ്ട് വിക്കറ്റുകളും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: