ഹൈദരാബാദ്: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ഹൈദരാബാദില്‍ തിരുവാതിര മാതൃദിനമായി ആഘോഷിച്ചു. വിവിധ ഗോകുലങ്ങളില്‍ നിന്നുള്ള തിരുവാതിരകളികളും ഗോകുല സമിതിയുടെ നേതൃത്വത്തില്‍ നൃത്തശില്‍പ്പവും നടന്നു.
രക്ഷാധികാരി രാമചന്ദ്രന്‍നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മാതൃദിനം ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഗീതി വി.നായര്‍ മുഖ്യാതിഥി ആയിരുന്നു. കെ.രവീന്ദ്രന്, മാധവന് നമ്പൂതിരി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. പ്രദീപ് നമ്പ്യാര്‍ നന്ദി പറഞ്ഞു.
സ്ത്രീ പുരുഷ ഉടമ അടിമ സമ്പ്രദായം ഭാരതീയ സംസ്ക്കാരത്തിലെന്നും സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്നതിന് പിന്നില്‍ പാശ്ചാത്യ സംസ്ക്കാരത്തിന്റെ കടന്നുകയറ്റമാണെന്ന് ശോഭ സുരേന്ദ്രന് പറഞ്ഞു. മെക്കാളെയുടെ വിദ്യാഭ്യാസ പദ്ധതി പൊളിച്ചെഴുതി സംസ്ക്കാരത്തിനും ധാര്‍മികതക്കും ദേശീയതക്കും ഊന്നല്‍ നല്കുന്ന വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുക വഴി മാത്രമേ രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാനാകൂ. ആധുനിക കാലഘട്ടത്തില്‍ സ്ത്രീ പുരുഷ സഹവര്‍ത്തിത്വത്തിന്റെ പ്രതീകമായ അര്‍ദ്ധനാരീശ്വ സങ്കല്പ്പത്തിന് തിരുവാതിര മഹോത്സവത്തില്‍ ഏറെ പ്രസക്തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: