ന്യൂദല്‍ഹി: പഞ്ചാബ് മുന്‍മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ സ്മരണാര്‍ഥമുള്ള തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ഭിന്നശക്തികള്ക്കെതിരായ പോരാട്ടത്തില്‍ ഏവരും പങ്കുചേരണമെന്ന് പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് സ്റ്റാമ്പ് പുറത്തിറക്കി ആവശ്യപ്പെട്ടു. സമൂഹം ഇന്ന് സമാധാനത്തിലും മതേതരത്വത്തിലും കഴിയുന്നതിന് കാരണം ബിയാന്ത് സിങ്ങിനെപ്പോലുള്ളവരുടെ ധൈര്യവും ദേശസ്നേഹവുമാണെന്ന് അദ്ദേഹം സ്മരിച്ചു. അവരുടെ കഠിനാധ്വാനത്തിനും ത്യാഗത്തിനും മുകളിലാണ് നമ്മുടെ സ്വതന്ത്ര്യം കെട്ടിപ്പൊക്കിയിരിക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളില്‍ പഞ്ചാബിന് ശക്തവും സുസ്ഥിരവുമായ നേതൃത്വം നല്‍കിയതിന്റെ പേരില്‍ ബിയാന്ത് സിങ് എക്കാലത്തും ഓര്‍മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: