മാസ്കോ: ആണവശേഷിയുള്ള ഇസ്കന്ദര്‍ മിസെയിലുകള്‍ യൂറോപ്യന്‍ അതിര്‍ത്തിയിലേക്ക് മാറ്റി വിന്യസിച്ച റഷ്യയുടെ നീക്കം മേഖലയില്‍ ആശങ്ക വളര്‍ത്തുന്നതായി റിപ്പോര്‍ട്ട്.റഷ്യയുടെ അതിര്‍ത്തി രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും ഇതിനെതിരെ രംഗത്തെത്തി. വ്യോമ പ്രതിരോധ മേഖലയിലേക്കുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനുള്ള പ്രതിരോധമെന്ന നിലക്കാണ് റഷ്യയുടെ ഈ നടപടിയെന്നാണ് സൂചന. കരയില്‍ നിന്ന് നിയന്ത്രിക്കാവുന്ന 500 കി.മീറ്റര്‍ ദൂരപരിധിയുള്ള മിസെയിലുകളാണ് റഷ്യ വിന്യസിച്ചത്. റഷ്യയുടെ നീക്കത്തിനെതിരെ അതിര്‍ത്തി രാജ്യങ്ങളായ എസ്തോണിയ, ലിത്വാനിയ, ലാത്വിയ എന്നിവക്കൊപ്പം അമേരിക്കയും ഗൗരവമായി പ്രതികരിച്ചു. മേഖലയില്‍ അസ്ഥിരത ഉണ്ടാക്കുന്ന നടപടികള്‍ കൈക്കൊള്ളരുതെന്നാണ് റഷ്യയോട് ആവശ്യപ്പെടുന്നതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്ട്ട്മെനൃ ഡെപ്യൂട്ടി വക്താവ് മാരി ഹാര്‍ഫ് പറഞ്ഞു. മറ്റ് അതിര്‍ത്തി രാജ്യങ്ങളുടെ ആശങ്കയും ഇതോടൊപ്പം റഷ്യയെ അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
നിരവധി ബാല്തിക് നഗരങ്ങളെ ഭീഷണിയുടെ നിഴലില്‍ നിര്‍ത്തുന്നതാണ് റഷ്യയുടെ നീക്കമെന്ന് ലാത്വിയന്‍ പ്രതിരോധമന്ത്രി ആര്ടിസ് പാബ്രിക്സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: