ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അമേരിക്കയെ പിന്തുണച്ച് യു.എസ് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് രംഗത്ത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായ ദേവയാനി ഖോബ്രഗഡെയെ വിവസ്ത്രയാക്കി പരിശോധിച്ചത് തെറ്റാണെങ്കിലും ദേവയാനിക്കെതിരെയുള്ള ആരോപണം നിലനില്‍ക്കുന്നതാണെന്ന് യു.എസ് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറയുന്നു.
വ്യക്തികളുടെ സ്വകാര്യതയെയും അഭിമാനത്തേയും മാനിക്കാതെയുള്ള പരിശോധന ചോദ്യം ചെയ്യപ്പെടേണ്ടതും മനുഷ്യാവകാശ ലംഘനവുമാണ്. എന്നാല്‍ ദേവയാനി ചെയ്ത മനുഷ്യാവകാശ ലംഘനവും നിലനില്‍ക്കുന്നതാണെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറയുന്നു.
വീട്ടുജോലിക്കാരിയുടെ വിസയില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ കാര്യാലയത്തിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനിയെ പോലീസ് അറസ്റ്റ് ചെയ്തത്. ദേവയാനിയുടെ വീട്ടില്‍ നിന്ന് കാണാതായ സംഗീത റിച്ചാര്‍ഡ് എന്ന വീട്ടുജോലിക്കാരിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: