ശ്രീനഗര്‍: അതിശൈത്യത്തില്‍ നിന്ന് ജമ്മു കാശ്മീരിന് നേരിയ ആശ്വാസം. രാത്രിയിലെ അതികഠിനമായ ശൈത്യത്തില്‍ നിന്ന് നേരിയ മാറ്റമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി ശ്രീനഗറില്‍ പെയ്യുന്ന കനത്ത മഞ്ഞുവീഴ്ച പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. അടുത്തകാലത്തായി ഇത്രയും കൊടുംതണുപ്പ് അനുഭവപ്പെട്ടിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രിയില്‍ -4.3 ഡിഗ്രിയായിരുന്ന താപനില ഇന്നലെ 0.3 ഡിഗ്രിയായി ഉയര്‍ന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗത്ത് കാശ്മീരിലെ പഹല്‍ഗാമിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും താപനില കുറഞ്ഞിട്ടുണ്ട്. -4.8 ആയിരുന്ന താപനില ഇന്നലെ 0.4 ഡിഗ്രിയായി കുറഞ്ഞു. അടുത്ത കുറച്ചുദിവസത്തേക്കുകൂടി ശൈത്യം തുടര്‍ന്നേക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: