കാസര്‍കോട്: നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്‍കാതെ പിഎസ്സി പരീക്ഷ നടത്തുന്നത് സ്വകാര്യ കോച്ചിംഗ് സെണ്റ്ററുകളെ സഹായിക്കാനാണെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.സുഗീഷ് ആരോപിച്ചു. യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പിഎസ്സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ എല്‍ഡി ക്ളാര്‍ക്ക് പരീക്ഷ നടത്തിയപ്പോള്‍ തന്നെ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയവര്‍ക്ക് നിയമനം നല്കാന് സര്‍ക്കാര്‍ തയ്യാറാകാതെ വീണ്ടും പരീക്ഷകള്‍ നടത്തി യുവജന സമൂഹത്തെ വഞ്ചിക്കുകയാണ്. പിഎസ്സിയും സ്വാകാര്യ കോച്ചിംഗ് സെണ്റ്ററുകള്‍ തമ്മിലുള്ള അവിഹത ബന്ധമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കണ്ടക്ടര്‍മാരുടെ ഒഴിവുകള്‍ നിരവധി ഉണ്ടായിട്ടും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കുപോലും മെമ്മോ അയക്കാന്‍ പിഎസ്സി തയ്യാറായിട്ടില്ല. നിയമം നടത്താതെ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന നിലപാട് സര്‍ക്കാറും പിഎസ്സിയും എടുത്താല്‍ യുവമോര്‍ച്ച ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും സുഗീഷ് മുന്നറിയിപ്പ് നല്കി. ഒഴിവുള്ള തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുക, നിയമന നിരോധനം പിന്‍വലിക്കുക, പിന്‍വാതില്‍ നിയമനം തടയുക, നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തുക, പിഎസ്സിയുടെ യുവജന വഞ്ചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര്.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി.സുധീര്‍, ബിജെപി ജില്ലാ സെക്രട്ടറി എസ്.കുമാര്‍, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ തുടങ്ങിയവര്‍ സംസാരിച്ചു. കെ.രാജേഷ് സ്വാഗതവും ധനഞ്ജയന് മധൂറ് നന്ദിയും പറഞ്ഞു. കറന്തക്കാട് നിന്നും ആരംഭിച്ച പ്രകടനം പിഎസ്സി ഓഫീസിനുമുന്നില്‍ പോലീസ് തടഞ്ഞു. പ്രകടനത്തിന് യുവമോര്‍ച്ച നേതാക്കളായ കീര്ത്തന് സജിത്ത്, ഉദയഗിരി സുനില്‍കുമാര്‍.കെ, രതീഷ് കെ.കെ.പുറം, ഭരതന്, അജിത്ത് അമ്മംകോട്, ധനേഷ് പൊയിനാച്ചി, സുധീഷ് തലക്ളായി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: