മീനങ്ങാടി: ശ്രീകണ്ഠഗൗഡര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ക്ലബ്ബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന ആദ്യമത്സരത്തില്‍ ഒന്നിനെതിരെ മുന്ന് ഗോളിന് പാലക്കാട് യങ്മെന്‍സ് ക്ലബ്ബിനെ പരാജയപ്പെടുത്തി ആക്മെ തൃക്കരിപ്പൂര്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ഗോളുകളില്‍ മൂന്നെണ്ണം.
പാലക്കാടിനെ ഞെട്ടിച്ചായിരുന്നു തൃക്കരിപ്പൂരിന്റെ തുടക്കം. കളിയുടെ മൂന്നാം മിനിറ്റില്‍ മധ്യനിരയിലെ ബി. നിധീഷിന്റെ ക്രോസ് ടി. ഷൈജു യങ്മെന്സിന്റെ വലയിലെത്തിച്ചു. രണ്ടാം പകുതിയുടെ 12-ാം മിനിറ്റില്‍ ആക്മെയുടെ ക്യാപ്റ്റനും സംസ്ഥാന താരവുമായ എം. മുഹമ്മദ് ഷാഫിയുടെ സംഭാവനയായിരുന്നു രണ്ടാമത്തെ ഗോള്‍. തൃക്കരിപ്പൂരിന്റെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച എച്ച്എഎല്‍ മുന്‍ താരം പ്രവീണിനെ ഫൗള്‍ ചെയ്തതിന് റഫറി അനുവദിച്ച ഫ്രീ കിക്ക് ലോങ്ങ്വോളി ഷോട്ടിലൂടെ ഷാഫി ലക്ഷ്യത്തിലെത്തിച്ചു. ഉണര്‍ന്നുകളിച്ച പാലക്കാട് മുപ്പതാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. മുന്നേറ്റ നിരയിലെ റിയാസ് നല്കിയ പാസ് തൃക്കരിപ്പൂരിന്റെ ഗോളി മുഹമ്മദ് അഷ്റഫിനെ വെട്ടിലാക്കി നിയാസ് അഹമ്മദ് വലയിലേക്ക് തട്ടി. മത്സരം തീരാന്‍ മൂന്ന് മിനിറ്റ് ബാക്കിയിരിക്കെ സുന്ദരമായ ഒരു ഹെഡ്ഡറിലൂടെ കെ.സുധീഷാണ് ആക്മെയുടെ മൂന്നാമത്തെ ഗോള്‍ നേടിയത്. റീബൗണ്ട് ബാളിനാണ് സുധീഷ് കൃത്യതയോടെ തലവെച്ചത്. തൃക്കരിപ്പൂരിന്റെ മുഹമ്മദ് ഷാഫിയാണ് മാന്‍ ഓഫ് ദ മാച്ച്.
ബി ഗ്രൂപ്പ് മത്സരങ്ങളുടെ പ്രാഥമിക റൗണ്ടില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചിന് കണ്ണൂര്‍ സ്പോര്‍ട്സ് ഡവലപ്പ്മെന്റ് ട്രസ്റ്റ് തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളേനെ നേരിടും. രാത്രി ഏഴിന് തിരുവല്ലയില്‍നിന്നുള്ള സണ്‍ലൈറ്റ് ഫുട്ബാള്‍ ക്ലബ്ബ് ബത്തേരി ഫ്രന്റ്ലൈനുമായി ഏറ്റുമുട്ടും.
കഴിഞ്ഞ ദിവസം ഗ്രൂപ്പ് എയിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ മലപ്പുറം മങ്കട ഇന്‍ഡിപെന്‍ഡന്റ് സോക്കറിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഈഗിള്‍സ് സെമിയില്‍ കടന്നത്. രണ്ടാം പകുതിയുടെ 23-ാം മിനിറ്റില്‍ ഈഗിള്‍സിന്റെ നായകന് സാക്കുബു കൊക്കൊയാണ് വിജയ ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: