ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് യു.എസ് ഫെഡറല്‍ കോടതിയുടെ സമന്‍സ്. സിഖ് കൂട്ടക്കൊലയിലെ പ്രതികളായ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണത്തില്‍ ജനുവരി രണ്ടിനകം വിശദീകരണം നല്‍കണമെന്നാണ് സമന്‍സ്. അമേരിക്കയിലെ സിഖ് സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് സോണിയക്കെതിരെ യു.എസ് ഫെഡറല്‍ കോടതിയെ സമീപിച്ചത്.
ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ കഴിയവെ സോണിയയ്ക്ക് സെപ്റ്റംബറില്‍ യു.എസ് കോടതിയുടെ സമന്‍സ് ലഭിച്ചിരുന്നു. സമന്‍സ് കൈമാറിയ രീതിയെ സോണിയയുടെ അഭിഭാഷകര്‍ കോടതിയില്‍ ചോദ്യംചെയ്തിട്ടുണ്ട്. കലാപത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്നും സിഖ്സ് ഫോര്‍ ജസ്റ്റിസ് ഹര്‍ജിയില്‍ പറയുന്നു.
മറ്റുരാജ്യങ്ങളില്‍നിന്ന് മനുഷ്യാവകാശ ധ്വംസനങ്ങള്‍ നേരിട്ടവര്‍ക്ക് അമേരിക്കയിലെ കോടതികളെ സമീപിക്കാമെന്ന അവിടുത്തെ നിയമപ്രകാരമാണ് സിഖ് സംഘടനയുടെ നിയമ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: