ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര തൊഴില്‍വകുപ്പു മന്ത്രിയുമായിരുന്ന ശിശ്റാം ഓല(86)അന്തരിച്ചു. ഞായറാഴ്ച രാവിലെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വന്‍കുടലില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം സാധാരണ നിലയിലേക്ക് എത്തിയിരുന്നില്ല. സംസ്ക്കാരം തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് ജൂന്‍ജുനുവില്‍ 1968ല്‍ പദ്മശ്രീ ലഭിച്ച ശിശ്റാം ഓല രാജസ്ഥാനിലെ പ്രമുഖ ജാട്ട് നേതാവ് കൂടിയാണ്.
മല്ലികാര്‍ജ്ജുന ഖാര്‍ഗെ റയില്‍വേ മന്ത്രാലയത്തിലേക്ക് പോയ ഒഴിവിലാണ് ജൂണില്‍ നടന്ന മന്ത്രിസഭാ പുനസംഘടനയില്‍ ശിശ്റാം ഓലയെ തൊഴില്‍മന്ത്രിയായി ചുമതലയേല്‍പ്പിച്ചത്. 1927 ജൂലൈ 30ന് ജനിച്ച ഓല 1957 മുതല്‍ 1990 വരെ രാജസ്ഥാന് നിയമസഭയില്‍ അംഗമായിരുന്നു. 1980 മുതല്‍ 1990 വരെ രാജസ്ഥാനില്‍ കാബിനറ്റ് മന്ത്രിയുമായിരുന്നു. 1996-97ല്‍ കേന്ദ്ര രാസവള വകുപ്പ് മന്ത്രിയും 1997-98ല്‍ ജലവിഭവ വകുപ്പിന്റെ സ്വതന്ത്ര ചുമതലയും വഹിച്ചിരുന്നു. മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ 2004ല്‍ തൊഴില്‍വകുപ്പിലും ഖാനി വകുപ്പിലും പ്രവര്‍ത്തിച്ചിരുന്നു.
ശിവാഭായി ഓലയാണ് ഭാര്യ. മുന്‍ രാജസ്ഥാന്മന്ത്രിയും എംഎല്‍എയുമായ ബിജേണ്ടരര് ഓലയടക്കം മൂന്ന് മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: