ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിനെ ചൊല്ലി അണ്ണാ ഹസാരെയും ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളും തമ്മിലുള്ള വാക്പോര് രൂക്ഷമായി.
കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന രൂപത്തിലുള്ള ലോക്പാല്‍ ബില്ലിനെ പിന്തുണയ്ക്കാനുള്ള അണ്ണാ ഹസാരെയുടെ തീരുമാനം ദുഖകരമാണെന്നും ഒരു എലിയെപോലും ജയിലിലടയ്ക്കാന്‍ നിലവിലെ ബില്ലിനു കഴിയില്ലെന്നും കേജ്രിവാള് പറഞ്ഞു. എന്നാല്‍ ലോക്പാല്‍ ബില്ല് വേണ്ടവിധം വായിച്ചു മനസ്സിലാക്കാന്‍ തയ്യാറാവാത്തതു കൊണ്ടാണ് അരവിന്ദ് കേജ്രിവാള് ബില്ലിനെ എതിര്‍ക്കുന്നതെന്നും ലോക്പാല്‍ ബില്ല് ശരിയായി വായിച്ചു പഠിക്കാനും അണ്ണാ ഹസാരെ കേജ്രിവാളിനു മറുപടി നല്കി.
ലോക്പാല്‍ ബില്ലിനേപ്പറ്റി ശരിയാംവണ്ണം വായിച്ചു മനസ്സിലാക്കിയ ശേഷമാണ് പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: