ശബരിമല: തീര്‍ത്ഥാടനം ആരംഭിച്ച് ഒരുമാസം പിന്നിട്ടപ്പോള്‍ ആരോഗ്യ വകുപ്പ് ഉണര്‍ന്നു.ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ക്ക് തുടക്കംകുറിച്ചു.സ്വാമി അയ്യപ്പന് റോഡില്‍ തീര്‍ത്ഥാടകര്‍ക്ക് ഇതുവരെ കാര്യക്ഷമമായ ചീകിത്സ സൗകര്യം ലഭ്യമാക്കിയിരുന്നില്ല. ഈ പാതയില്‍ നിര്‍മ്മിച്ച ഓക്സിജന്‍ പാര്‍ലറുകള്‍ ഒന്നും ഇതുവരെ പ്രവര്ത്തിച്ചിരുന്നില്ലായിരുന്നു.ഇത് സംബന്ധിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇന്നലെ ശബരിമലയില്‍ എത്തിയ ദേവസ്വം ആരോഗ്യ വകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍ വൈകിയ ക്രമീകരണങ്ങള്‍ പെട്ടെന്ന് നടപ്പാക്കുകയായിരുന്നു.
പമ്പ മുതല്‍ മരക്കൂട്ടം വരെ സ്വാമി അയ്യപ്പന് റോഡില്‍ മന്ത്രി വി.എസ് ശിവകുമാര്‍ ശരണ പാതയിലെ ഈ വഴികളില്‍ അടിയന്തരമായി ചികിത്സാ സൗകര്യം ലഭ്യമാക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സ്വാമി അയ്യപ്പന് റോഡില്‍ ചരല്‍മേട്ടില്‍ എമര്‍ജന്‍സി ഫസ്റ്റ് എയ്ഡ് ക്ലിനിക്ക് (കാര്‍ഡിയാക്ക് കീയര്‍ യൂണിറ്റ് ) ആരംഭിച്ചു.ഡിഫിബ്രുലേറ്റര്, കാര്‍ഡിയാക്ക് മോണിറ്റര്‍, ഈസിജി, എ.ഇ.ഡി, പ്രഷര്‍, ഷുഗര്‍ എന്നിവ പരിശോധിക്കാനുള്ള സംവിധാനം പ്രഥമ ശുശ്രൂഷ സൗകര്യം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. സ്വാമി അയ്യപ്പന് റോഡില്‍ ചരല്‍മേട്, പമ്പ സന്നിധാനം പാതയില്‍ നീലിമല ടോപ്പ്, പമ്പ, അപ്പാച്ചിമേട്, മരക്കുട്ടം, പാണ്ടിത്താവളം എന്നീ ആറ് ഇടങ്ങളില്‍ (ജെംകിറ്റ് സര്‍വീസ്) മെഡിക്കല്‍ കിറ്റുമായി മെഡിക്കല്‍ ടീം ഉണ്ടാകും. കോഴിക്കോട് മിമ്മ്സിലെ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ: സി.പി.വേണുഗോപാലിന്റെ നേത്യത്വത്തില്‍ ഉള്ള അടിയന്തിര ജീവന് രക്ഷാ സംഘടനയായ എയ്ഞ്ചല്‍സ് എന്ന സ്ഥാപനവുമായി സഹകരിച്ച് സ്വാമി അയ്യപ്പന് റോഡിലും പമ്പ, നീലിമല സന്നിധാനം പാതയില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടീം രംഗത്ത് ഉണ്ട്. പമ്പയില്‍ കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് പ്രോജക്റ്റിന്റെ 108 ആമ്പുലന്‍സ് ക്രമീകരിച്ചിട്ടുണ്ട്.മൊബെയില്‍ ഐ.സിയു ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്.സ്വാമി അയ്യപ്പന് റോഡിലും പമ്പ സന്നിധാനം പാതയിലും ഓക്സിജന്‍ പാര്‍ലറുകള്‍ സജ്ജമാക്കി.ചരല്‍മേട്ടില്‍ പോര്‍ട്ടബിള്‍ ഓക്സിജന്‍ സിലണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: