ശബരിമല: ഗുജറാത്ത് ഗവണ്മെന്റിന്റെ ആഭിമുഖ്യത്തില്‍ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും നടക്കുന്ന പരിപാടിക്കെതിരെ കോണ്‍ഗ്രസും മുസ്ലിംലീഗും അനാവശ്യവിവാദം സൃഷ്ടിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് . ശബരിമല ദര്‍ശനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവര്‍ കാണിക്കുന്ന എതിര്‍പ്പ് സര്‍ദാര്‍ പട്ടേലിനോട് കാണിക്കുന്ന അനാദരവാണ്. ഐക്യത്തിനായുള്ള കൂട്ട ഓട്ടം പരിപാടികളില്‍ ഒരു രാഷ്ടീയ വേര്‍തിരിവും കല്‍പ്പിച്ചിട്ടില്ല. പി.സി ജോര്‍ജ്ജിനെ ആക്ഷേപിക്കുന്നവര്‍ കഥ അറിയാതെ ആട്ടം കാണുകയാണ്. വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗുജറാത്ത് മന്ത്രിമാര്‍ കേരളത്തില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി ഉള്‍പ്പെടെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. ഇപ്പോള്‍ ഇവര്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണ്.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അയിത്തം വികസനത്തിനും ദേശീയോദ്ഗ്രഥനത്തിനും തടസ്സമാണ്. പി.സി.ജോര്‍ജ് നട്ടെല്ലുള്ള രാഷ്ട്രീയ പ്രവര്‍ത്തകനാണ്. ഷിബു ബേബി ജോണ്‍ ഗുജറാത്തില്‍ പോയി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയ ശേഷം വിവാദമായപ്പോള്‍ അത് മാറ്റി പറഞ്ഞ ചരിത്രമല്ല പി.സി.ജോര്‍ജിന്റേതെന്നും അദ്ദേഹം പറഞ്ഞു. കന്യാകുമാരിയില്‍ വിവേകാനന്ദ പ്രതിമ നിര്‍മ്മിക്കാന്‍ അന്ന് എതിര് നിന്നത് കേരളം മാത്രമാണ്. എതിര്‍പ്പ് പ്രകടിപ്പിച്ച രാഷ്ട്രീയ നേതാക്കന്മാരെല്ലാം പിന്നീട് വിവേകാന്ദ പാറയില്‍ സന്ദര്‍ശനം നടത്തുന്നതാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. ഇതേ സ്ഥിതിയായിരിക്കും ഇനി സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നിര്‍മ്മിച്ച് കഴിയുമ്പോള്‍ ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: