കൊച്ചി: സൗമ്യ വധക്കേസില്‍ ഹൈക്കോടതി വിധി ഇന്ന്. ജഡ്ജിമാരായ ജസ്റ്റിസ് കമാല്‍ പാഷയും ജസ്റ്റിസ് ടി.ആര്.രാമചന്ദ്രന് നായരും ഉള്‍പ്പെട്ടെ ഡിവിഷന് ബെഞ്ചാണ് കേസില്‍ വിധി പറയുക. 2011 ഫെബ്രുവരി 4നാണ് ഷൊര്‍ണൂരിന് സമീപമുള്ള ചെറുതുരുത്തി റെയില്‍വേ സ്റ്റേഷനില്‍ സൗമ്യ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.
പ്രതി ഗോവിന്ദച്ചാമി അന്നുതന്നെ പോലീസ് പിടിയിലായിരുന്നു. ജില്ലാ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് അപ്പീല്‍ നല്‍കുകയായിരുന്നു. വധശിക്ഷ ശരിവെക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രോസിക്യൂഷന് അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: