തലശ്ശേരി: രഞ്ജി ട്രോഫി ഗ്രൂപ്പ് സി മത്സരത്തില്‍ സമനിലയ്ക്കായി കേരളം പൊരുതുന്നു. കളിയുടെ മൂന്നാം ദിവസമായ ഇന്നലെ മഹാരാഷ്ട്രക്കെതിരെ 4 വിക്കറ്റ് നഷ്ടത്തില്‍ കേരളം 306 റണ്‍സ് നേടി. ഒന്നാം ഇന്നിംഗ്സില്‍ മഹാരാഷ്ട്ര 163 റണ്‍സിന്റെ ലീഡ് നേടി കേരളത്തെ വിറപ്പിച്ചിരുന്നു.
ഇന്നലെ കേരള താരങ്ങളെല്ലാം മികച്ച ഫോമിലായിരുന്നു. നിഖിലേഷ് സുരേന്ദ്രന് 83, സഞ്ജു സാംസണ് 66, വി.എ. ജഗദീഷ് 23, രോഹന് പ്രേം 14 റണ്‍സ് നേടി പുറത്തായി. 54 റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന് ബേബിയും 29 റണ്‍സുമായി റോബര്‍ട്ട് ഫെര്‍ണാണ്ടസുമാണ് ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ക്രീസിലുള്ളത്.
എം.പി. ഗോപാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: