കോട്ടയം: സര്‍ദാര്‍ പട്ടേലിന്റെ ചരമദിനത്തില്‍ രാജ്യമെങ്ങും നടന്ന ഐക്യത്തിനായുള്ള കൂട്ടയോട്ടം പരിപാടിയില്‍ പങ്കെടുത്തതിന് യുഡിഎഫില്‍ കടുത്ത എതിര്‍പ്പ് നേരിടുന്ന ചീഫ് വിപ്പ് പി.സി ജോര്‍ജ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ ശക്തമായി രംഗത്ത്. മസ്ക്കറ്റ് ഹോട്ടലില്‍ വച്ച് ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായി ഭക്ഷണം കഴിച്ച ആഭ്യന്തര മന്ത്രി രാജിക്ക് തയാറാണോയെന്ന് ജോര്‍ജ് വെല്ലുവിളിച്ചു.
ആര്‍ക്കും തന്നെ നിയന്ത്രിക്കാനാവില്ലെന്നും ജോര്‍ജ് വ്യക്തമാക്കി. താന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് ഏത് ചുമട്ടുകാരന് ചൂണ്ടിക്കാട്ടിയാലും തിരുത്തും. അതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അനുവാദം ആവശ്യമില്ലെന്നും ജോര്‍ജ് പറഞ്ഞു.
അതിനിടെ പിസി ജോര്‍ജിനെതിരെ കോട്ടയം ഡി.സി.സി രംഗത്ത് വന്നു. ജോര്‍ജിനെ എത്രയും വേഗം ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ഡി.സി.സി ആവശ്യപ്പെട്ടു. ജോര്‍ജിനെ ഇനിയും കെ.എം മാണി അഴിച്ചുവിടരുത്. സോണിയാഗാന്ധിയെ വിമര്‍ശിക്കാന്‍ ജോര്‍ജ് ആളല്ലെന്നും കോട്ടയം ഡി.സി.സി വിമര്‍ശിച്ചു.
സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ പരിപാടി ആര് സംഘടിപ്പിച്ചാലും താന്‍ പങ്കെടുക്കുമെന്ന് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് സര്‍ക്കാരാണ് അത് നടത്തുന്നത്. ജസ്റ്റിസ് കെ.ടി തോമസിന് സംഘാടകനായ കമ്മിറ്റിയാണ് കേരളത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്. ഇത് രാഷ്രീയമായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: