സാന്റിയാഗോ: ചിലിയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷ സ്ഥാനാര്‍ഥി മിഷേല്‍ ബാഷ്ലെ 62 ശതമാനം വോട്ടുനേടി. വലതുപക്ഷ സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ ഈവ്ലിന് മത്തായിക്ക് 38 ശതമാനം വോട്ടാണ് ലഭിച്ചത്.
രണ്ടാം തവണയാണ് മിഷേല്‍ ബാഷ്ലെ പ്രസിഡന്റാകുന്നത് .2006 മുതല്‍ 2010 വരെ പ്രസിഡന്റ് പദവിയിലിരുന്ന അവര്‍ രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റാണ് .
ആദ്യ ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ബാഷ്ലെയെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സെബാസ്റ്റ്യന്‍ പെനേര അഭിനന്ദിച്ചു.
നവംബറില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ബാഷ്ലെ 47 ശതമാനം വോട്ടു നേടി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
50 ശതമാനത്തിലേറെ വോട്ട് നേടാന്‍ സ്ഥാനാര്ഥികള്ക്ക്് അന്നു കഴിയാതെ വന്നതിനെ തുടര്‍ന്നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: