വത്തിക്കാന്‍: താന്‍ ഒരു മാര്ക്സിസ്റ്റുകാരനല്ലെന്ന് പോപ് ഫ്രാന്‍സിസ് ഒന്നാമന്. ലോകത്തില്‍ നിരവധി നല്ല മാര്‍ക്സിസ്റ്റുകാരുണ്ടാകാം, അതുകൊണ്ട് അവര്‍ കമ്മ്യൂണിസ്റ്റ്കാരനാകണമെന്നില്ല. “മാര്‍ക്സിസ്റ്റ് ചിന്താഗതി തെറ്റാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ നിരവധി മാര്‍ക്സിസ്റ്റുകാരെ കണ്ടിട്ടുണ്ട്. അവരെല്ലാം നല്ല ആളുകള്‍ തന്നെ, പക്ഷെ അവര്‍ ദ്രോഹിക്കപ്പെട്ടവരാകുന്നു”. ഒരു ഇറ്റാലിയന്‍ ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ പോപ്പ് പറഞ്ഞു.
മാര്‍പ്പാപ്പമാര്‍ ക്യാപിറ്റലിസത്തിന്റെ വക്താക്കള്‍ എന്നാണറിയപ്പെടുന്നത്. എന്നാല്‍ പോപ് ഫ്രാന്‍സിസ് കൈക്കൊണ്ട നിലപാടുകളും പ്രസ്താവനകളും ക്യാപിറ്റലിസത്തെ എതിര്ക്കുന്നവയാണെന്ന ആരോപണങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഒരു റേഡിയോ അവതാരകയായ റഷ് ലിംബാഫ,് പോപ്പ് ഫ്രാന്‍സിസ് ‘കറകളഞ്ഞ മാര്‍ക്സിസ്റ്റുകാരനാണെന്ന്’ അദ്ദേഹത്തിന്റെ വാക്കുകളെ ഉദ്ധരിച്ച് പറഞ്ഞിരുന്നു. ഇത് ലോകമെമ്പാടും ചര്‍ച്ചാ വിഷയമായി. നിലവിലെ സാമ്പത്തികനയം സാധാരണക്കാരെ കൊല്ലുന്ന തരത്തിലുള്ളതാണെന്ന പ്രസ്താവന ഫ്രാന്‍സിസ് മാര്‍പ്പാപ്പ നടത്തിയിരുന്നു. ഇത് മാര്ക്സിറ്റുകാരനാണെന്ന സംശയം ജനങ്ങളിലുണ്ടാക്കി. ഇതിനു തൊട്ടു പിന്നാലെയാണ് അദ്ദേഹം തന്റെ നയം വ്യക്തമാക്കിക്കൊണ്ട് മുന്നോട്ടു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: