ന്യൂദല്‍ഹി: ടെക്നോക്രാറ്റും ആധാര്‍ കാര്‍ഡിന്റെ ശില്പിയും യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ ചെയര്‍മാനുമായ നന്ദന് നിലേകനിയെ കോണ്‍ഗ്രസ് കര്‍ണാടകയില്‍ നിന്നുള്ള ലോക്സഭാ സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുത്തി. ബംഗളൂരു സൗത്ത് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായാണ് നിലേകനിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കര്‍ണാടകയില്‍ ആകെ 28 ലോക്സസഭാ മണ്ഡലങ്ങളാണ്. അതില്‍ ബംഗളൂരു സൗത്ത്, നോര്‍ത്ത്, സെന്‍ട്രല്‍ എന്നിവ ബിജെപിയുടെ കോട്ടയാണ്. ഈ സീറ്റുകളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജി.പരമേശ്വരയുടെ നേതൃത്വത്തിലുള്ള സംഘം ശുപാര്‍ശ ചെയ്തിരിക്കുന്നത്. നന്ദന് നിലേകനി സൗത്തില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: