കാസര്‍കോട്: നവഭാരതത്തിണ്റ്റെ ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ പകര്‍ന്നു നല്കിയ ഏകതയുടെ ഊര്‍ജ്ജമുള്‍ക്കൊണ്ട് കൂട്ടയോട്ടത്തില്‍ പങ്കെടുക്കാനെത്തിയത് വാന്‍ ജനാവലി. കാസര്‍കോട് താളിപ്പടുപ്പ് മൈതാനത്ത് നിന്നാരംഭിച്ച കൂട്ടയോട്ടത്തില്‍ രണ്ടായിരത്തോളം പേരാണ് അണിനിരന്നത്. സ്വാതന്ത്യ്രാനന്തര ഭാരതത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതിരുന്ന പട്ടേലിനുള്ള സ്മരണാഞ്ജലി കൂടിയായി കൂട്ടയോട്ടം. രാവിലെ പത്ത് മണിയോടെയാണ് താളിപ്പടുപ്പ് മൈതാനത്തുനിന്നും കൂട്ടയോട്ടം ആരംഭിച്ചത്. എന്‍ഡോസള്‍ഫാന്‍ സമരനായിക ലീലാകുമാരിയമ്മ, റിട്ട. ആര്‍ഡിഒ ഇ.ചന്ദ്രശേഖരന് നായര്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കറന്തക്കാട്, പുതിയ ബസ്സ്റ്റാണ്റ്റ്, പഴയ ബസ്സ്റ്റാണ്റ്റ് എന്നിവ ചുറ്റി ബാങ്ക് റോഡ് വഴി മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ സമാപിച്ചു. അഡ്വ.കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. തുളു അക്കാദമി അംഗം അഡൂറ്‍ ഉമേഷ് നായ്ക്, രാഷ്ട്രീയ സ്വയംസേവക സംഘം കാഞ്ഞങ്ങാട് ജില്ലാ കാര്യവാഹ് എം.വേലായുധന്, കാസര്‍കോട് താലൂക്ക് സംഘചാലക് ദിനേശ് മടപ്പുര, ക്ഷേമപ്രമുഖ് ഗോപാല്‍ ചെട്ട്യാര്, മംഗലാപുരം വിഭാഗ് സഹകാര്യവാഹ് ജനാര്‍ദ്ദന പ്രതാപ് നഗര്‍, ബിജെപി നേതാക്കളായ പ്രമീള.സി.നായ്ക്, മടിക്കൈ കമ്മാരന്, പി.സുരേഷ്കുമാര്‍ ഷെട്ടി, പി.രമേശ്, ടി.കുഞ്ഞിരാമന്, എം.സഞ്ജീവഷെട്ടി, സ്നേഹലത ദിവാകര്‍, എസ്.കുമാര്‍, നഞ്ചില്‍ കുഞ്ഞിരാമന്, ജി.ചന്ദ്രന്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എം.ശൈലജഭട്ട്, ബിഎംഎസ് നേതാക്കളായ വി.വി.ബാലകൃഷ്ണന്, പി.കൃഷ്ണന്, എ.കേശവ, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.കെ.കുട്ടന്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ മാധവന് മാസ്റ്റര്‍, മണികണ്ഠറൈ, ബാങ്ക് പ്രസിഡണ്ടുമാരായ നാരായണയ്യ, ചന്ദ്രഹാസ മാസ്റ്റര്‍, യുവമോര്‍ച്ച നേതാക്കളായ പി.ആര്.സുനില്‍, വിജയ്കുമാര്‍ റൈ എന്നിവര്‍ പങ്കെടുത്തു. കന്നഡ സമന്വയ സമിതി അധ്യക്ഷന്‍ പുരുഷോത്തമന് മാസ്റ്റര്‍, പ്രൊഫ.രത്നാകര മല്ലമൂല, ഡോ.മേലത്ത് ചന്ദ്രശേഖരന് നായര്‍, വ്യാപാരി വ്യവസായി പ്രതിനിധി മാഹിന്‍ കോളിക്കര, റോട്ടറി ക്ളബ് പ്രതിനിധി ദിനേശ്.എം.കെ എന്നിവര്‍ ആശംസകളുമായെത്തി. രാവിലെ ഏഴ് മണി മുതല്ക്കുതന്നെ താളിപ്പടുപ്പ് മൈതാനത്തിലേക്ക് ആള്ക്കാര് എത്തിക്കൊണ്ടിരുന്നു. വിവിധ സംഘടനകളുടേയും പ്രാദേശിക ക്ളബ്ബുകളുടേയും നേതൃത്വത്തിലായിരുന്നു ആളുകള്‍ എത്തിയത്. സ്ത്രീകളും യുവാക്കളും കുട്ടികളുമടക്കം സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒരുമയോടെ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ദിവസങ്ങള്‍ക്കുമുമ്പ് രജിസ്ട്രേഷന് നടന്നിരുന്നു. പരിപാടിക്ക് തൊട്ടുമുമ്പും നൂറുകണക്കിനാളുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൂട്ടയോട്ടത്തില്‍ പങ്കെടുത്തവര്‍ക്ക് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ഒപ്പുവെച്ച സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഗുജറാത്തിലെ നര്‍മ്മദാ തീരത്ത് പട്ടേലിണ്റ്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കുന്നതിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ് കൂട്ടയോട്ടം നടന്നത്. നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചുചേര്‍ത്ത പട്ടേലിണ്റ്റെ അസാമാന്യ മികവിനെ പ്രതിധ്വനിപ്പിക്കുന്ന ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ എന്ന പേരാണ് പ്രതിമയ്ക്ക് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: