തിരുവനനന്തപുരം: കാസര്‍ക്കോട് കുമ്പളയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛന് അറസ്റ്റില്‍ . ആരിക്കാട് സ്വദേശി അബ്ദുറഹ്മാനാണ് അറസ്റ്റിലായത്. അച്ഛന്റെ പീഡനത്തെത്തുടര്‍ന്ന് വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് വെച്ച് ആര്‍പിഎഫ് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുമെന്ന് കുമ്പള പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: