ന്യൂദല്‍ഹി: നിലവിലെ ലോക്പാല്‍ ബില്‍ പിന്തുണക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി. അഴിമതി തുടച്ചുനീക്കാന്‍ ഇത് പര്യാപ്തമല്ല. ലോക്പാല്‍ ബില്ലിനെ അണ്ണാ ഹസാരെ പിന്തുണക്കുന്നത് നിരാശാജനകം. ഹസാരയെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. നിരാഹാര സമരം കൊണ്ട് ഒന്നും നേടിയെടുക്കാന്‍ ആവില്ലെന്നും എഎപി പറഞ്ഞു.
കോണ്‍ഗ്രസിന്റേയും ബിജെപിയുടെയും മറുപടി ലഭിച്ച ശേഷം ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും എഎപി വ്യക്തമാക്കി.
ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി ലഫ്റ്റനന്റ് ഗവര്‍ണറോട് പത്ത് ദിവസത്തെ സാവകാശം തേടിയിരുന്നു. പിന്തുണ സ്വീകരിക്കുന്നതിന് എഎപി കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും മുന്നില്‍ 18 ഉപാധികളും വെച്ചിരുന്നു.
ജനലോക്പാല്‍ ബില്‍ നിരുപാധികം പാസാക്കുക എന്നതായിരുന്നു ഉപാധികളില്‍ മുഖ്യം. ലോക്പാല്‍ ബില്‍ അടക്കം പതിനെട്ട് വിഷയങ്ങളില്‍ ഇരുപാര്‍ട്ടികളും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗിനും അരവിന്ദ് കെജ്രിവാള് കത്തയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: