റിയാദ്: നിതാഖത്തുമായി ബന്ധപ്പെട്ട് സൗദിയില്‍ നിന്ന് ഒമ്പത് ലക്ഷം വിദേശ തൊഴിലാളികളെ നാടുകടത്തിയതായി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. സമയപരിധി അവസാനിച്ചതിനുശേഷം ഇതുവരെയുളള 40 ദിവസങ്ങളിലായി 1,78,000 നിയമവിരുദ്ധ തൊഴിലാളികളെയാണ് നാടുകടത്തിയതെന്ന് പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി.
4.7 ദശലക്ഷം തൊഴിലാളികള്‍ ഇതിനകം സ്റ്റാറ്റസ് മാറിയതായും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നൂറുകണക്കിന് പേരെ നാടുകടത്താനുളള നടപടികള്‍ തുടരുകയാണ്. നിയവിരുദ്ധരെ കണ്ടെത്തുന്നതിനനുസരിച്ച് ഡിപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റുന്ന നടപടിയും തുടരുന്നുണ്ട്.
അതേസമയം പരിശോധനകള്‍ക്ക് സമയപരിധി ഇല്ലെന്നും നിയമവിരുദ്ധരായവരെയെല്ലാം നാടുകടത്തുന്നതുവരെയും നടപടികള്‍ തുടരുമെന്നും പാസ്പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നായിഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: