പെര്‍ത്ത്: ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് നിലനില്‍പ്പിനായി പോരടിക്കുന്നു. മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്ങ്സ് സ്കോര്‍ 385ല്‍ ഒതുക്കിയ സന്ദര്‍ശകര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തിട്ടുണ്ട്. ഇംഗ്ലീഷ് പട ഇപ്പോഴും 205 റണ്‍സിന് പിന്നില്‍. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇയാന്‍ ബെല്ലും (9) ബെന്‍ സ്റ്റോക്സും (14) ക്രീസില്‍.
ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റെ (72) ചെറുത്തു നില്‍പ്പാണ് ഇംഗ്ലണ്ടിനെ ഒരുപരിധിവരെ കാത്തുരക്ഷിച്ചത്. ഒന്നാം വിക്കറ്റില്‍ മൈക്കല്‍ കാര്ബറിയു(43ാമൊത്ത് കുക്ക് 85 റണ്‍സ് സ്വരുക്കൂട്ടി. കാര്ബറിയെ ബൗള്‍ഡാക്കി ഋയാന്‍ ഹാരീസ് ഈ സഖ്യം പൊളിച്ചു. ജോ റൂട്ട് (4) അധികം വാണില്ല.
ഷെയ്ന് വാട്സന്റെ പന്തില്‍ ബ്രാഡ് ഹാഡിന്റെ ഗ്ലൗസില്‍ ഒതുങ്ങി റൂട്ട് മടങ്ങി. പിന്നാലെ കുക്കിനെ നതാന്‍ ലയോണ്‍ വീഴ്ത്തി. പത്തു ബൗണ്ടറികളുമായി ഇംഗ്ലീഷ് നായകന്റെ തിരിച്ചുപോക്ക്. ഫോമില്ലാതെ ഉഴറുന്ന കെവിന് പീറ്റേഴ്സന് (19) പീറ്റര്‍ സിഡില്‍ മടക്ക ടിക്കറ്റ് നല്കുമ്പോള് ഇംഗ്ലണ്ട് അക്ഷരാര്‍ത്ഥത്തില്‍ പതറി. എങ്കിലും ബെല്ലും സ്റ്റോക്സും അധികം അത്യാഹിതങ്ങളില്ലാതെ ദിനം അവസാനിപ്പിച്ചു.
നേരത്തെ തലേ ദിവസത്തെ സ്കോറിനോട് വെറും 59 റണ്‍സു ചേര്‍ക്കാനെ ഓസീസിനായുള്ളു. രണ്ടാം പന്തില്‍ മിച്ചല്‍ ജോണ്‍സന്റെ (39) ചെറുത്തു നില്പ്പിനു തിരശീലവീണു. സ്റ്റീവന്‍ സ്മിത്തും 111ല്‍ ചുരുങ്ങി. സിഡില്‍ (21), ഹാരിസ് (12), ലയോണ്‍ (17 നോട്ടൗട്ട്) വാലറ്റത്തിന്റേതായ സംഭാവനകള്‍ നല്കാന് മറന്നില്ല. ഇംഗ്ലണ്ടിനുവേണ്ടി സ്റ്റ്യുവര്‍ട്ട് ബ്രോഡ് മൂന്നു വിക്കറ്റുകള്‍ പിഴുതു; ജിമ്മി ആന്‍ഡേഴ്സനും ഗ്രെയിം സ്വാനും രണ്ടു വീതവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: