ന്യുയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്രജ്ഞയെ അറസ്റ്റുചെയ്ത സംഭവത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകില്ലെന്ന് അമേരിക്ക വ്യക്തമാക്കി. നയതന്ത്രജ്ഞയെ അറസ്റ്റുചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.
വീട്ടുജോലിക്കാരുടെ വിസാ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്കിയ നല്‍കിയെന്നാരോപിച്ച് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ദേവയാനി ഖോബ്രഗഡെയാണ് പൊതുസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തത്. വീട്ടു ജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ വിസ അപേക്ഷയ്ക്കൊപ്പം വേതനം സംബന്ധിച്ച വ്യാജരേഖകളും തെറ്റായ വിവരങ്ങളും നല്‍കിയെന്നാണ് പരാതി.
ഈ സംഭവം ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കില്ലെന്ന് അമേരിക്കന്‍ വിദേശകാര്യവകുപ്പ് വ്യക്തമാക്കി. കേസ് നിയമ സ്ഥാപനങ്ങള്‍ പരിശോധിക്കുകയാണ്. കോടതിയിലായതിനാല്‍ കേസിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയില്ലെന്നും വിദേശകാര്യവക്താവ് വ്യക്തമാക്കി. വര്‍ഷങ്ങളായുള്ള ഇന്ത്യ അമേരിക്ക ബന്ധം അതേരീതിയില്‍ തുടരുമെന്നും വക്താവ് വിശദീകരിച്ചു. എന്നാല്‍ അറസ്റ്റ് ചെയ്ത സംഭവത്തിലെ പ്രതിഷേധം തുടരുകയാണ്.
നയതന്ത്രജ്ഞ എന്ന പരിരക്ഷ നോക്കാതെ അവരെ ശിക്ഷിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയംവ്യക്തമാക്കി. 4500 ഡോളര്‍ മാസം ശബളം നല്‍കുന്നില്ലെന്ന് കാണിച്ചാണ് ദേവയാനിയെ അറസ്റ്റുചെയ്തത്. എന്നാല്‍ ദേവയാനിക്ക് 4120 ഡോളറാണ് ശബളമെന്ന് അവരുടെ അച്ഛന് ഉത്തം ഖോബ്രഗഡെ വ്യക്തമാക്കി. മാസം 30,000 രൂപ ശബളം നല്‍കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് അവരെ ജോലിക്ക് വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: